Sorry, you need to enable JavaScript to visit this website.

സൗദിയില്‍ മസ്ജിദിൽ മാലിന്യം വിതറിയ വിദേശ യുവതി അറസ്റ്റിൽ

ബുറൈദ - അൽഖസീം പ്രവിശ്യയിലെ അൽറസിൽ മസ്ജിദിൽ മാലിന്യം വിതറിയ വിദേശ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. അൽറസിലെ ജുമാ മസ്ജിദിൽ പ്രവേശിച്ച് വസ്തുവകകൾ കേടുവരുത്തുകയും മാലിന്യം വിതറുകയും വിദേശികളിൽ ഒരാളുടെ പണവും മൊബൈൽ ഫോണും കവരുകയും ചെയ്ത നാൽപതു വയസ്സ് പ്രായമുള്ള സുഡാൻകാരിയാണ് പിടിയിലായത്.

ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയ യുവതിക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അൽഖസീം പോലീസ് വക്താവ് മേജർ ബദ്ർ അൽസുഹൈബാനി പറഞ്ഞു. 

Latest News