Sorry, you need to enable JavaScript to visit this website.

റിയാദ് എം.ഇ.എസ് എൻ.ആർ.സി വിരുദ്ധ പ്രതിഷേധ ജ്വാല നടത്തി

റിയാദ് എം.ഇ.എസ് സംഘടിപ്പിച്ച എൻ.ആർ.സി വിരുദ്ധ പ്രതിഷേധ ജ്വാല യിൽ നിന്ന്

റിയാദ് - മുസ്‌ലിം എജുക്കേഷനൽ സൊസൈറ്റിയുടെ റിയാദ് ചാപ്റ്റർ എൻ.ആർ.സി വിരുദ്ധ പ്രതിഷേധ സംഗമം  നടത്തി.  എംഇഎസ് വിന്റർ ഫെസ്റ്റ് പരിപാടിയിൽ എൻ.ആർ.സി വിരുദ്ധ ബോർഡ് എഴുത്ത് ഹുസൈൻ അലി വളപട്ടണം ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ജനതയെയും ശേഷം മറ്റു ന്യൂനപക്ഷങ്ങളെയും രാജ്യത്ത് രണ്ടാം തരം പൗരന്മാരാക്കി ഇന്ത്യയിൽ സവർണ  ഭരണകൂട ആധിപത്യം  സ്ഥാപിക്കാനുള്ള ശ്രമത്തെ തേൽപിക്കേണ്ടത് ജനാധിപത്യ വിശ്വാസിയായ ഓരോ പൗരന്റെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു. മുജീബ് മുത്താട്ട് ആസാദി പ്രതിജ്ഞ ചെല്ലിക്കൊടുത്തു. 
ഫഹീൻ ഫാത്തിമയുടെ  ഖുർആൻ പാരായണത്തോടെ ആരംഭിച്ച പൊതു പരിപാടിയിൽ എങ്ങനെ  ഒരു നല്ല രക്ഷിതാവാകാം എന്ന വിഷയം താജുദ്ദീൻ കണ്ണൂർ അവതരിപ്പിച്ചു. ചാപ്റ്റർ വൈസ് പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാൽ ആമുഖ പ്രഭാഷണം നടത്തി.  ജനറൽ സെക്രട്ടറി സൈനുൽ ആബിദ് തോരപ്പ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അഹമ്മദ് കോയ സിറ്റി ഫഌവർ അധ്യക്ഷത വഹിച്ചു. സത്താർ കായംകുളം ആശംസ നേർന്നു. ഡോ. അബ്ദുൽ അസീസ് വർത്തമാന കലത്തെ ആരോഗ്യ പരിപാലനത്തെ  കുറിച്ച് സംസാരിച്ചു. ഫൈസൽ പൂനൂർ നന്ദി പറഞ്ഞു. 
എംഇഎസ് വനിതാ വിംഗിന്റെ നേതൃത്വത്തിൽ നടത്തിയ കണ്ണ് സംരക്ഷണ സെമിനാറിൽ പ്രസിഡന്റ് സൽവ ഐദീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സഫ്‌ന നിഷാൻ വനിതാ വിംഗ് പദ്ധതികളെ പരിചയപ്പെടുത്തി. ഇമാം അബ്ദുൽ റഹിമാൻ അൽ ഫൈസൽ ഹോസ്പിറ്റലിലെ നേത്രരോഗ വിദഗ്ധ  ഡോ. ജാസ്മിൻ മുഹമ്മദ് ക്ലസെടുത്തു. 


മുതിർന്നവരായാലും കുട്ടികളായാലും  സോഷ്യൽ മീഡിയയിൽ  സമയം ചെലവഴിക്കുന്നവർ കാഴ്ചക്ക് നേരിയ പ്രയാസം അനുഭവപ്പെടുമ്പോൾ  തന്നെ  ചികിത്സ നടത്തിയാൽ ഭാവിയിൽ കണ്ണിനു ഉണ്ടായേക്കാവുന്ന കാഴ്ചക്കുറവ് തടയാൻ ഒരു പരിധി വരെ സാധിക്കുമെന്ന് ഡോ. ജാസ്മിൻ പറഞ്ഞു.
യതി മുഹമ്മദ് ചിട്ടപ്പെടുത്തിയ വ്യത്യസ്തങ്ങളായ  വിനോദ വിജ്ഞാന പ്രോഗ്രാമുകളിൽ തഷീൻ റഹ്മാൻ, ദിയ യതി, അഫ്രീൻ ബർഷാനീ, യാസ്മീൻ മുഹമ്മദ്, ഷംന, നജ്മ നിസാർ, നർദീൻ അഹമ്മദ്, മോളി മുജീബ്, സജ്‌ന സലിം എന്നിവർ വിജയികളായി.  അബ്ദുറഹിമാൻ കുട്ടി, സാജിത് മുഹമ്മദ്, സൈഫുദ്ദീൻ, മുഹമ്മദ് ഖാൻ, അഹമ്മദ് കോയ എന്നിവർ സമ്മാന ദാനം നടത്തി.  നിസാർ അഹമ്മദ്,  സലിം പള്ളിയിൽ,  അൻവർ ഐദീദ്, നിഷാൻ, ഫർസാന അബ്ദുൽ അസീസ്, സഫ്‌ന ഫൈസൽ, സൗദ മുനീബ് എന്നവർ നേതൃത്വം നൽകി.

Latest News