Sorry, you need to enable JavaScript to visit this website.

നിരന്തരം ഫോണ്‍ വിളിച്ച് ശല്യം ചെയ്തു;  50കാരനെ പിടികൂടി യുവതിയും പോലീസും

പാല-യുവതിയെ ഫോണില്‍ നിരന്തരം വിളിച്ച് ശല്യം ചെയ്തയാളെ വിളിച്ചുവരുത്തി കയ്യോടെ പിടികൂടി യുവതിയും പോലീസും. കോട്ടയം പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ഞായറാഴ്ചയാണ് സംഭവം. പുന്നന്താനം കോളനി പുത്തന്‍കണ്ടം മധുസൂദനനെയാണ് (50) പോലീസ് അറസ്റ്റ് ചെയ്തത്.
ഫോണ്‍വിളിച്ചുള്ള ശല്യം അസഹനീയമായതോടെയാണ് യുവതിയും ഭര്‍ത്താവും പോലീസിനെ വിവരം അറിയിച്ചത്. പോലീസ് നിര്‍ദേശിച്ച പ്രകാരമായിരുന്നു യുവതി മധുസൂദനനെ വിളിച്ചുവരുത്തിയത്. ഇയാള്‍ എത്തിയപ്പോള്‍ സി.ഐ. വി.എ.സുരേഷ്‌കുമാര്‍ അറസ്റ്റ് ചെയ്ത.

Latest News