ലഖ്‌നൗ-സ്ത്രീകളെ മുന്നില്‍ നിര്‍ത്തി രാജ്യത്തിന്റെ പ്രതിഛായ തകര്‍ക്കാനാണ് സി.എ.എ വിരുദ്ധ സമരത്തിലൂടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു.
മഹാഭാരതത്തിലെ ദ്രൗപതിയുടെ വസ്ത്രാക്ഷേപം പേലെ എന്നാണ് ആഗോള തലത്തില്‍ രാജ്യത്തിന്റെ പ്രതിഛായ തകര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ നടപടിയെ യോഗി വിശേഷിപ്പിച്ചത്. ഗൊരഖ്പൂരില്‍ സി.എ.എക്ക് അനുകൂലമായി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഖ്‌നൗവിലും പ്രയാഗ് രാജിലും സി.എ.എ വിരുദ്ധ സമരങ്ങളില്‍ വനിതകളുടെ വര്‍ധിച്ച തോതിലുള്ള പങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടികള്‍ സ്ത്രീകളെ മുന്നില്‍നിര്‍ത്തുന്നുവെന്ന ആക്ഷേപം. പ്രതിപക്ഷം രാഷ്ട്രവിരുദ്ധ പ്രചാരണത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്നും അന്തരീക്ഷം വഷളാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.എ.എയെ അനുകൂലിച്ച് പ്രധാനമന്ത്രി മോഡിക്ക് പോസ്റ്റ് കാര്‍ഡയക്കാന്‍ യോഗി ജനങ്ങളെ ആഹ്വാനം ചെയ്തു.