Sorry, you need to enable JavaScript to visit this website.

ഗവര്‍ണര്‍ പദവി ഇല്ലാതാക്കാന്‍ സി.പി.എമ്മിന് ശേഷിയില്ല- പരിഹാസവുമായി ഗവര്‍ണര്‍

തിരുവനന്തപുരം- സി.പി.എമ്മിനു പരിഹാസവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ പദവി ഇല്ലാതാക്കാനുള്ള സ്ഥിതി സി.പി.എമ്മിനില്ലെന്നായിരുന്നു ഗവര്‍ണറുടെ രാഷ്ട്രീയപരിഹാസം. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവര്‍ണര്‍ പദവി ഇല്ലാതാക്കണമെന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയോടായിരുന്നു പ്രതികരണം. യെച്ചൂരിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു പരാമര്‍ശങ്ങള്‍.
താന്‍ പറഞ്ഞ കാര്യങ്ങളില്‍ തെറ്റു കണ്ടെത്താന്‍ യെച്ചൂരിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് പദവി റദ്ദാക്കാന്‍ പറയുന്നത്. അപ്പോള്‍ ആരും ചോദ്യംചെയ്യാന്‍ ഉണ്ടാകില്ലല്ലോയെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണര്‍ ബി.ജെ.പി അധ്യക്ഷനെപ്പോലെ പെരുമാറുന്നുവെന്ന് എല്‍.ഡി.എഫ്-യു.ഡി.എഫ് നേതാക്കള്‍ ആരോപണമുന്നയിച്ചിരുന്നു. ഇതിനിടയിലാണ് അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ പേരെടുത്തുപറഞ്ഞ് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. പൗരത്വനിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയതില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ തള്ളിയിരുന്നു. ഒരു വിശദീകരണവും തൃപ്തികരമല്ലെന്നും ഭാവി എന്താകുമെന്ന് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest News