Sorry, you need to enable JavaScript to visit this website.

റോഡ് ഷോയിൽനിന്ന് മാറാനായില്ല; കെജ്‌രിവാൾ പത്രിക സമർപ്പണം നാളത്തേക്ക് മാറ്റി

ന്യൂദൽഹി- റോഡ് ഷോ തീരാൻ നേരം വൈകിയതിനെ തുടർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നാളത്തേക്ക് മാറ്റി. ഇന്ന് വൈകിട്ട് പത്രിക സമർപ്പിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും മൂന്നു മണിക്ക് മുമ്പ് പത്രിക സമർപ്പിക്കാൻ കഴിയാത്തതിനെ തുടർന്നാണ് നാളത്തേക്ക് മാറ്റിയത്. ഇവിടെ തടിച്ചുകൂടിയ ജനക്കൂട്ടത്തിൽനിന്ന് മാറിനിൽക്കാനാകില്ലെന്നും അതിനാൽ പത്രികാ സമർപ്പണം നാളത്തേക്ക് മാറ്റുകയാണെന്നും കെജ്‌രിവാൾ വ്യക്തമാക്കി. പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം നാളെയാണ്.
 

Latest News