കുസാറ്റില്‍ വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തി അക്രമിച്ച് എസ്എഫ്‌ഐ നേതാക്കള്‍

കൊച്ചി- കുസാറ്റ് യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റും സെക്രട്ടറിയും കാറിടിച്ച് വീഴ്ത്തി ആക്രമിച്ചതായി പരാതി. നാലാംവര്‍ഷ വിദ്യാര്‍ത്ഥി ആസില്‍ അബൂബക്കറിനെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളജിലെ ചില തര്‍ക്കങ്ങളുടെ പേരില്‍ എസ്എഫ്‌ഐ നേതാക്കള്‍ വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം കമ്പിവടി ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി ആക്രമിച്ചുവെന്നാണ് ആരോപണം.

കോളജിന്റെ പ്രധാനകവാടത്തിന് മുമ്പിലാണ് ആക്രമണം നടന്നത്. ഇതേതുടര്‍ന്ന് ക്യാമ്പസിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചു. എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റിനെയും സെക്രട്ടറിയെയും ക്യാമ്പസില്‍ നിന്ന് പുറത്താക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ഹോസ്റ്റല്‍മെസ്സില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്ക് എതിരെ പ്രതികരിച്ചതിനാണ് ആക്രമണമെന്നാണ് സൂചന.
 

Latest News