സുഹൃത്തിന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്ത് കഴുത്തുമുറിച്ച് കൊല്ലാന്‍ ശ്രമം; നാലുപേര്‍ക്കെതിരെ കേസ്


ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ ബലാല്‍സംഗവും കൊലപാതകശ്രമത്തിനും ഭര്‍ത്താവിന്റെ നാലു സുഹൃത്തുക്കള്‍ എതിരെ യുവതിയുടെ പരാതി. രണ്ട്
രണ്ട് ദിവസം മുമ്പാണ് സംഭവം. യുവതിയെ വീട്ടില്‍ ആരുമില്ലാതിരുന്ന നേരം അതിക്രമിച്ചെത്തിയ അയല്‍വാസികളും ഭര്‍ത്താവിന്റെ സുഹൃത്തുക്കളുമായ നാലുപേര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്യുകയും കഴുത്തുമുറിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. കൊല്ലാനുള്ള ശ്രമത്തിനിടെ  യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ സിറൗലി പോലീസില്‍ യുവതി പരാതി നല്‍കി. പോലീസില്‍ പരാതി നല്‍കരുതെന്ന് പ്രതികളുടെ ഭീഷണിയുമുണ്ടെന്ന് യുവതി പറഞ്ഞു.

കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും യുവതിയെ വൈദ്യപരിശോധനക്ക് അയച്ചതായും റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ കുറ്റവാളികളെ  അറസ്റ്റ്‌ചെയ്യുമെന്നും സിറൗലി പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഓ സഞ്ജയ് ഗാര്‍ഗ് അറിയിച്ചു. അതേസമയം ലഹരികടത്ത് കേസില്‍ യുവതിയുടെ ഭര്‍ത്താവ് മൊറാദാബാദ് ജില്ലാജയിലിലാണ് . എന്നാല്‍ തന്റെ ഭര്‍ത്താവിനെ ഗൂഡാലോചന നടത്തി ലഹരിക്കേസില്‍ പെടുത്തിയത് ഈപ്രതികളാണെന്ന് യുവതി ആരോപിച്ചു.
 

Latest News