പുരോഹിതന്‍ കാറില്‍ കുത്തിവരഞ്ഞു; പുതിയ കാര്‍ നല്‍കാമെന്ന് സഭ

പത്തനംതിട്ട- വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട പുതിയ കാറില്‍ പുരോഹിതന്‍ കല്ലുകൊണ്ട് കുത്തിവരഞ്ഞു.
കോന്നി ആനക്കല്ലുക്കല്‍ ഷേര്‍ലി ജോഷ്വായുടെ കാറാണ് ഫാദര്‍ മാത്യു നശിപ്പിച്ചത്. പയ്യനാമണ്ണിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു കാര്‍.  ഇവിടെ തന്നെ പാര്‍ക്ക് ചെയ്തിരുന്ന ഫാ. മാത്യുവിന്റെ കാര്‍ എടുക്കാന്‍ കഴിയാത്തതില്‍ പ്രകോപിതനായാണ് കല്ലുകൊണ്ട് കുത്തിവരഞ്ഞത്. തിങ്കളാഴ്ച നടക്കുന്ന മകന്‍ ജോജോയുടെ വിവാഹാവശ്യത്തിനായി വാങ്ങിയ പുതിയ കാറാണ് വൃത്തികേടാക്കിയത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നാണക്കേടിലായ സഭാ അധികൃതര്‍ പുതിയ കാര്‍ വാങ്ങി നല്‍കാമെന്ന് അറിയിച്ചതായി പറയുന്നു. സമൂഹ മാധ്യമങ്ങളിലെ ദൃശ്യങ്ങള്‍ പിന്‍വലിക്കണമെന്നും സഭ ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

Latest News