Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ല

തിരുവനന്തപുരം- കേരളത്തില്‍ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതേസമയം, സെന്‍സസ് നടപടികളുമായി മുന്നോട്ടു പോകും.  തീരുമാന ങ്ങള്‍ സെന്‍സസ് ഡയറക്ടറെ അറിയിക്കും. ഈ മാസം 30  മുതല്‍ നിയമസഭ സമ്മേളനം തുടങ്ങാനും തീരുമാനിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന തീരുമാനവുമായി മുന്നോട്ട് പോകും. വാര്‍ഡ് വിഭജന ബില്ലിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി.

ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്റും കേരളത്തില്‍ നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം പ്രത്യേക മന്ത്രിസഭാ യോഗം അംഗീകരിച്ചിരിക്കയാണ്.

തദ്ദേശ വാര്‍ഡുകള്‍ വിഭജിക്കുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ തീരുമാനം എടുത്തിട്ടില്ല. ഓര്‍ഡിനന്‍സില്‍ ഒപ്പിടാനോ തിരിച്ചയ്കാനോ ഗവര്‍ണര്‍ തയ്യാറായിട്ടില്ല. ഓര്‍ഡിനന്‍സിലെ അതേ കാര്യങ്ങള്‍ തന്നെ ഉള്‍പ്പെടുത്തിയാണ് ബില്ല് തയ്യാറാക്കിയിട്ടുള്ളത്.

20 ദിവസമായി തുടരുന്ന പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയിലാണ് ബില്ലിന്റെ കരട് തയ്യാറാക്കിയിട്ടുള്ളത്. ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. 30 മുതല്‍ നിയമസഭാ സമ്മേളനം തുടങ്ങാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്.

 

 

Latest News