കൊട്ടിയൂരില്‍ സായുധരായ മാവോവാദികളുടെ പ്രകടനം

കണ്ണൂര്‍-കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ മാവോവാദികളായ നാലംഗസംഘം പ്രകടനം നടത്തി. ഇന്ന് രാവിലെ ആറ്മണിയോടെയാണ് സായുധരായ സംഘം സര്‍ക്കാരിനെതിരെ പ്രകടനം നടത്തിയത്. അമ്പായത്തോട് ടൗണില്‍ പോസ്റ്ററുകള്‍ പതിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. കൊട്ടിയൂര്‍ വന്യജീവി സങ്കേതം വഴി ടൗണിലെത്തിയ പ്രകടനത്തിന് ശേഷം സംഘം വനത്തിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റുകള്‍ക്ക് എതിരെ അധികാരം ഉറപ്പിക്കാന്‍ സമാധാനപരമായ പാതയൊരുക്കുക എന്ന സൈനിക രാഷ്ട്രീയ ദൗത്യമായ ഓപ്പറേഷന്‍ സമാധാന്‍ നടത്തുക. ജനങ്ങള്‍ക്കെതിരായ യുദ്ധം ചെറുക്കുക പരാജയപ്പെടുത്തുക,ജനുവരി 31ന് പ്രഖ്യാപിച്ച സമാധാന്‍ വിരുദ്ധ ഭാരത് ബന്ദ് വിജയിപ്പിക്കുക ,അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററുകളിലൂടെ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന ്‌പോലീസ് അറിയിച്ചു.
 

Latest News