50 ലക്ഷം മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി പുറത്താക്കുമെന്ന് ബി.ജെ.പി നേതാവ്

കൊല്‍ക്കത്ത- 50 ലക്ഷം മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി ആവശ്യമെങ്കില്‍ അവരെ രാജ്യത്തുനിന്ന് പുറത്താക്കുമെന്നും പശ്ചിമ ബെംഗാള്‍ ബി.ജെ.പി. അധ്യക്ഷന്‍ ദിലീപ് ഘോഷ്.
ആദ്യം ഇവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്യും. അതോടെ ദീദിക്ക്(പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി) ആരെയും പ്രീണിപ്പിക്കാനാകില്ലെന്നും  ദിലീപ് ഘോഷ് പറഞ്ഞു.
പശ്ചിമബെംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ, പൊതുമുതല്‍ നശിപ്പിക്കുന്നവരെ നായ്ക്കളെ പോലെ വെടിവെച്ചു കൊല്ലണമെന്ന ദിലീപ് ഘോഷിന്റെ പ്രസ്താവന വിവാദം സൃഷ്ടിച്ചിരുന്നു.

 

Latest News