സൗജന്യ വൈദ്യുതി, 24 മണിക്കൂര്‍ കുടിവെള്ളവിതരണം; പത്ത് വാഗ്ദാനങ്ങളുമായി ആപ്പിന്റെ ''കെജിരിവാള്‍ കാ ഗ്യാരണ്ടി കാര്‍ഡ്'


ന്യൂദല്‍ഹി- ദല്‍ഹി നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. വാഗ്ദാനങ്ങളും പത്രികകളുമൊക്കെ പ്രതീക്ഷിക്കുന്ന വോട്ടര്‍മാര്‍ക്ക് മുമ്പില്‍ വാഗ്ദാന പത്രികക്ക് മുന്നോടിയായി ലഘുപത്രിക പുറത്തിറക്കിയിരിക്കുകയാണ് അരവിന്ദ് കെജിരിവാളിന്റെ ആംആദ്മി പാര്‍ട്ടി. ജനജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന പത്ത് കാര്യങ്ങളാണ് 'കെജിരിവാള്‍ കാ ഗ്യാരണ്ടി കാര്‍ഡ്' എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ലഘുലേഖ മുന്നോട്ട് വെക്കുന്നത്.

24 മണിക്കൂര്‍ കുടിവെള്ളവിതരണം,പൂര്‍ണമായും സൗജന്യ വൈദ്യുതി,യമുനാനദീ ശുദ്ധീകരണം, ചേരിപ്രദേശങ്ങളിലുള്ളവര്‍ക്ക് സൗജന്യ വീട് തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് ആംആദ്മി നല്‍കുന്നത്. എന്നാല്‍ ഇതൊന്നും തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയല്ലെന്നും ഇത് ജനങ്ങള്‍ക്കായി മുന്നോട്ട് വെക്കുന്ന ചെറിയ ചില പദ്ധതികളാണെന്നും യഥാര്‍ത്ഥ പ്രകടനപത്രിക ഉടന്‍ പുറത്തിറക്കുമെന്നും അരവിന്ദ് കെജിരിവാള്‍ അറിയിച്ചു. ഫെബ്രുവരി 11ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്കുള്ള മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും പട്ടിക ആംആദ്മി പുറത്തിറക്കിയിരുന്നു.
 

Latest News