ചൈനയില്‍ ഇന്ത്യക്കാരിക്ക് കൊറോണ  വൈറസ് ബാധ: രോഗി നിരീക്ഷണത്തില്‍

ബീജിംഗ്-  ചൈനയില്‍ പടരുന്ന പുതിയ ഇനം കൊറോണ വൈറസ് വൈറസ് ബാധ ഇന്ത്യക്കാരിയ്ക്കും. ചൈനയിലെ ഷെന്‍സെനിലെ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്ന പ്രീതി മഹേശ്വരിയെയാണ് അസുഖ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൈനയില്‍ കൊറോണ വൈറസ് ബാധയേല്‍ക്കുന്ന ആദ്യത്തെ വിദേശിയാണ് ഇവര്‍. സാര്‍സിന് സമാനമായ കൊറോണ വൈറസാണ് ചൈനയിലെ വുഹാന്‍, ഷെന്‍സന്‍ സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ ഐസിയുവില്‍ കഴിയുന്ന മഹേശ്വരിയ്ക്ക് രോഗം സ്ഥിരീകരിച്ചതായും ചികിത്സിച്ചു വരുന്നതായും ഭര്‍ത്താവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.  ഭര്‍ത്താവിനെ മാത്രമാണ് ഇവരെ സന്ദര്‍ശിക്കാന്‍ ആശുപത്രി അധികൃതൃര്‍ അനുവദിക്കുന്നത്. രോഗം ഭേദമാകുന്നതിന് കൂടുതല്‍ സമയമെടുക്കുമെന്ന്  ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. അബോധാവസ്ഥയില്‍ കഴിയുന്ന ഇവരുടെ ചികിത്സ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് നടക്കുന്നത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ചൈന സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍  ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് രണ്ട് മരണമാണ് ഇതിനകം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.


 

Latest News