Sorry, you need to enable JavaScript to visit this website.

സംസ്ഥാനങ്ങള്‍ക്ക് ഗവര്‍ണര്‍മാര്‍ ആവശ്യമില്ലെന്ന് സീതാറാം യെച്ചൂരി

തിരുവനന്തപുരം- ഗവര്‍ണര്‍മാരുടെ പ്രസക്തിയെപ്പറ്റി ആലോചിക്കേണ്ട സമയമായെന്നും സംസ്ഥാനങ്ങള്‍ക്ക് ഗവര്‍ണര്‍മാര്‍ ആവശ്യമില്ലെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തില്‍ കൂടിയാണ് യെച്ചൂരിയുടെ പരാമര്‍ശം.
ഭരണഘടന അനുസരിച്ചാണ് ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ പാര്‍ട്ടി പ്രതിഷേധം ശക്തമാക്കും. വീടുകള്‍ തോറും കയറി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ചും ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ചുമുള്ള പ്രശ്‌നങ്ങള്‍ ജനങ്ങളോട് വിശദീകരിക്കും. ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കരുതെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കും. മാര്‍ച്ച് 23ന് പ്രചാരണം അവസാനിക്കുമെന്നും യെച്ചൂരി പറഞ്ഞു.
കേരളത്തോടുള്ള കേന്ദ്ര അവഗണനയും വിവേചനവും അവസാനിപ്പിക്കണമെന്നും കേരളത്തിന് അര്‍ഹമായ സാമ്പത്തിക സഹായം നല്‍കാന്‍ കേന്ദ്രം തയാറാകണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

 

Latest News