പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയുശിക്ഷ 

കല്‍ബുറഗി- വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. കല്‍ബുര്‍ഗിയിലെ സെഷന്‍സ് കോടതിയാണ് കുസറംപ്പള്ളി സ്വദേശി ശിവകുമാറിന് ശിക്ഷ വിധിച്ചത്. ചിന്നോളി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്ട്രര്‍ ചെയ്ത പരാതിയിലാണ് നടപടി. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും ഐപിസി 376(2) പ്രകാരവുമുള്ള കുറ്റങ്ങളാണ് ചുമത്തിയത്.

വീട് അതിക്രമിച്ച് കയറിയതിന് പ്രതിക്ക് എതിരെ ഒരു വര്‍ഷം കഠിന തടവ് ശിക്ഷയും ആയിരം രൂപപിഴയും വിധിച്ചിട്ടുണ്ട് . പബ്ലിക് പ്രോസിക്യൂട്ടര്‍ എല്‍ . വി ചത്‌നാല്‍കര്‍ ആണ് പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് വേണ്ടി വാദിച്ചത്. പെണ്‍കുട്ടിയ്ക്ക് അഞ്ച് ലക്ഷം രൂപ നല്‍കാന്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് കോടതി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ കസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രണയമാണെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു ഇയാള്‍.
 

Latest News