Sorry, you need to enable JavaScript to visit this website.

മക്കയിൽ തീർത്ഥാടക സംഘത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി; മലയാളി സ്ത്രീ മരിച്ചു

മക്ക- ഉംറ തീർഥാടകരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി മലപ്പുറം സ്വദേശിയായ സ്ത്രീ സ്ത്രീ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. മലപ്പുറം കോഡൂർ എടത്തടത്തിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ജമീലയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ജബലുന്നൂറിൽ ഹിറ ഗുഹ സന്ദർശിച്ച് മടങ്ങുകയായിരുന്നു ഇവർ ഉൾപ്പെടെയുള്ള സംഘം. ഇവർക്ക നേരെയാണ് കാർ നിയന്ത്രണം വിട്ടു പാഞ്ഞു കയറിയത്. പരിക്കേറ്റവരെ പ്രാഥമിക ചികിത്സക്ക് ശേഷം പറഞ്ഞയച്ചു. സുഹൈൽ, ബുഷ്‌റ എന്നിവരാണ് ജമീലയുടെ മക്കൾ. മൃതദേഹം ശീഷ ആശുപത്രി മോർച്ചറിയിൽ. 
 

Latest News