നോട്ടക്കുറവ് മൂലം ക്രമക്കേടുകള്‍ ഉണ്ടായെന്ന് എം.ജി വി.സി

കോട്ടയം-എം.ജി സര്‍വ്വകലാശാലയില്‍ ക്രമക്കേടുകളുണ്ടായത് ശ്രദ്ധക്കുറവ് മൂലമാണെന്ന്  സമ്മതിച്ച് വൈസ്ചാന്‍സിലര്‍ ഡോ. സാബു തോമസ്. ഇനി മുതല്‍ സര്‍വ്വകലാശാല നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ചേ പ്രവര്‍ത്തിക്കൂവെന്നും അദ്ദേഹം പറഞ്ഞു. സര്‍വ്വകലാശാല ഭരണത്തില്‍ അമിത സമ്മര്‍ദ്ദം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍ക്ക്ദാനം, വിവാദ അദാലത്ത്, ഫാള്‍സ് നമ്പര്‍ രേഖപ്പെടുത്തിയ ഉത്തരക്കടലാസുകള്‍ സിന്‍ഡിക്കേറ്റംഗത്തിന് ഒപ്പിട്ട് നല്‍കിയ സംഭവത്തിലൊക്കെ നോട്ടക്കുറവുണ്ടായി എന്നാണ് വൈസ് ചാന്‍സിലര്‍ സമ്മതിച്ചിരിക്കുന്നത്.

വൈസ് ചാന്‍സിലര്‍മാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നുവെന്ന ഗവര്‍ണറുടേയും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്റേയും വിമര്‍ശനത്തിന് ശേഷമാണ് എം.ജി വൈസ് ചാന്‍സിലറുടെ പ്രസ്താവന.

 

Latest News