Sorry, you need to enable JavaScript to visit this website.

പാഠപുസ്തക വിതരണത്തെ ഫീസുമായി ബന്ധിപ്പിക്കുന്നത് നിയമ ലംഘനം

റിയാദ് - പാഠപുസ്തക വിതരണത്തെ ട്യൂഷൻ ഫീസ് അടക്കലുമായി സ്വകാര്യ സ്‌കൂളുകൾ ബന്ധിപ്പിക്കുന്നത് ശിക്ഷാ നടപടികൾ വിളിച്ചുവരുത്തുന്ന നിയമ ലംഘനമാണെന്ന് ഉപഭോക്തൃ സംരക്ഷണ സൊസൈറ്റി മുന്നറിയിപ്പ് നൽകി. പാഠപുസ്തക വിതരണത്തെ ട്യൂഷൻ ഫീസുമായി ബന്ധിപ്പിക്കുന്നതിന് സ്‌കൂളുകൾക്ക് അവകാശമില്ല. 
ട്യൂഷൻ ഫീസ് നൽകാത്ത വിദ്യാർഥികളെ ക്ലാസുകൾക്ക് പുറത്ത് നിർത്തുന്നതിനും പഠനത്തിൽ നിന്ന് വിലക്കുന്നതിനും സ്‌കൂളുകൾക്ക് അവകാശമില്ല. പാഠ്യപദ്ധതികളും യൂനിഫോമുകളും വാങ്ങുന്നതിന് ഒരു ഉറവിടം മാത്രം നിർണയിക്കാനും പാടില്ല. 
ഇത്തരത്തിൽ പെട്ട നിയമ ലംഘനങ്ങളെ കുറിച്ച് 19996 എന്ന നമ്പറിൽ ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിന് രക്ഷാകർത്താക്കൾ പരാതി നൽകണമെന്ന് ഉപഭോക്തൃ സംരക്ഷണ സൊസൈറ്റി ആവശ്യപ്പെട്ടു. സൗദിയിൽ മധ്യഅധ്യയന വർഷാവധിക്കു ശേഷം ഇന്നു രാവിലെ സ്‌കൂളുകൾ തുറക്കും. 60 ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഇന്ന് സ്‌കൂളുകളിൽ തിരിച്ചെത്തുന്നത്. 
വിദ്യാർഥികളെ സ്വീകരിക്കുന്നതിന് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു. 5,16,000 അധ്യാപകർ സ്‌കൂളുകളിൽ വിദ്യാർഥികളെ സ്വീകരിക്കും. 14.7 കോടിയിലേറെ പാഠപുസ്തകങ്ങൾ സ്‌കൂളുകളിലെത്തിച്ചിട്ടുണ്ട്. 

Tags

Latest News