ഭീകരരെ സഹായിക്കാന്‍ 2005-ല്‍ ദാവീന്ദര്‍ എഴുതിയ കത്ത് കണ്ടെത്തി

ന്യൂദല്‍ഹി- ഭീകരര്‍ക്കൊപ്പം കശ്മീരില്‍ പിടിയിലായ ഡി.എസ്.പി ദാവീന്ദര്‍ സിംഗ് നാല് ഭീകരരെ സഹായിക്കുന്നതിനുവേണ്ടി 2005 ല്‍ എഴുതിയ കത്ത് ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തി. കശ്മീരില്‍നിന്ന് ദല്‍ഹിയിലേക്ക് നാല് ഭീകരര്‍ക്ക് സുരക്ഷിതമായി യാത്രചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് എഴുതിയ കത്താണ് കണ്ടെത്തിയത്. 2005 ജൂലൈ ഒന്നിന് ഗുഡ്ഗാവ്-ദല്‍ഹി അതിര്‍ത്തിയില്‍നിന്ന് ദല്‍ഹി പോലീസ് അറസ്റ്റുചെയ്ത നാല് ഭീകരര്‍ക്കുവേണ്ടി ദാവീന്ദര്‍ സിംഗ് എഴുതിയ കത്താണ് കണ്ടെത്തിയത്. സൈനിക ഇന്റലിജന്‍സ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരര്‍ പിടിയിലായത്.
ഈ കത്തിനെക്കുറിച്ചും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷണം നടത്തുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  
പാര്‍ലമെന്റ് ആക്രമണത്തിലും പുല്‍വാമ ഭീകരാക്രമണത്തിലും ദാവീന്ദറിന്റെ പങ്ക് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കെയാണ് സുപ്രധാന കത്ത് ലഭിച്ചിരിക്കുന്നത്.

 

Latest News