Sorry, you need to enable JavaScript to visit this website.

വിക്കിപേജില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബി.ജെ.പി അധ്യക്ഷനാക്കി

തിരുവനന്തപുരം- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിക്കിപീഡിയ പേജില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ എന്ന സ്ഥാനം കൂടി നല്‍കി ട്രോളന്മാര്‍.
അജ്ഞാത യൂസറാണ് ആരിഫ് മുഹമ്മദ് ഖാനെ കുറിച്ചുള്ള വിക്കിപീഡിയ പേജില്‍ ഗവര്‍ണര്‍ക്കൊപ്പം സംസ്ഥാന ബി.ജെ.പിയുടെ അധ്യക്ഷന്‍ എന്ന് കൂടി ചേര്‍ത്തത്. ഉടന്‍ തിരുത്തിയെങ്കിലും പിന്നെയും ബി.ജെ.പി അധ്യക്ഷന്‍ എന്ന് കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി നേതാവിനെ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് ഗവര്‍ണര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്.
ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായെത്തിയ മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍പിള്ളക്കതിരെയും വിമര്‍ശനമുണ്ട്.

 

Latest News