Sorry, you need to enable JavaScript to visit this website.

കുറ്റംചുമത്താതെ തടവിലാക്കാം; ഡല്‍ഹി പോലീസിന് പ്രത്യേക അധികാരം നല്‍കി കേന്ദ്രം

ന്യൂദല്‍ഹി- പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുടര്‍ച്ചയായി പ്രതിഷേധം അരങ്ങേറുന്നതിനിടെ ഡല്‍ഹി പോലീസിന് പ്രത്യേക അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. മൂന്നുമാസത്തേക്ക് ദേശീയ സുരക്ഷാനിയമം നടപ്പിലാക്കാന്‍ ഡല്‍ഹി പോലീസ് കമ്മിഷണര്‍ക്ക് അനുമതി നല്‍കി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഉത്തരവിറക്കി. 

ദേശീയ സുരക്ഷാ നിയമപ്രകാരം, ദേശീയ സുരക്ഷക്കും ക്രമസമാധാനത്തിനും ഒരു വ്യക്തി ഭീഷണിയാണെന്ന് അധികാരികള്‍ക്ക് തോന്നിയാല്‍ അയാളെ മാസങ്ങളോളം ഒരു കുറ്റവും ചുമത്താതെ തടങ്കലിലാക്കാന്‍ ഡല്‍ഹി പോലീസിന് ഈ നിയമം വഴി സാധിക്കും. ജനുവരി 19 മുതല്‍ ഏപ്രില്‍ 18 വരെയാണ് ഈ അധികാരം ഉപയോഗിക്കുന്നതിന് ലെഫ്റ്റണന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്. നിയമത്തിലെ സെക്‌ഷൻ 3 ലെ ഉപവകുപ്പ് (2) പ്രകാരം തടങ്കലില്‍ വയ്കാനുള്ള അധികാരവും പോലീസിന് ഉണ്ടാകുമെന്നന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം, ഈ ഉത്തരവില്‍ അസ്വാഭാവികയില്ലെന്നാണ് ഡല്‍ഹി പോലീസിന് വാദം. ഓരോ മൂന്ന് മാസം കൂടുമ്പോഴും ഇത്തരം ഉത്തരവുകള്‍ ഉണ്ടാകാറുണ്ട്. പതിവ് രീതിയുടെ ഭാഗമാണിത്. നിലവിലെ സാഹചര്യങ്ങളുമായി ഇതിന് ബന്ധമില്ലെന്നും ഡല്‍ഹി പോലീസിന് പറഞ്ഞു.

Latest News