Sorry, you need to enable JavaScript to visit this website.

ലോകത്തെ കുഞ്ഞുമനുഷ്യന്‍ നിര്യാതനായി; ഉയരം 67 സെ.മീ

കാഠ്മണ്ഡു- ലോകത്ത് ഏറ്റവും ഉയരം കുറഞ്ഞ 67 സെന്റീമീറ്ററുകാരന്‍ നേപ്പാളില്‍ നിര്യാതനായി.

നടക്കാന്‍ കഴിയുന്നവരില്‍  ലോകത്ത് ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യനെന്ന് ഗിന്നസ് റെക്കോര്‍ഡ് രേഖപ്പെടുത്തിയ ഖഗേന്ദ്ര തപ മാഗര്‍ വെള്ളിയാഴ്ച ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. 67.08 സെന്റിമീറ്ററായിരുന്നു (2 അടി 2.41 ഇഞ്ച്) ഖേഗന്ദ്ര താപയുടെ ഉയരം.

മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന ഖഗേന്ദ്ര കാഠ്മണ്ഡുവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ പോഖാറയിലെ ആശുപത്രിയില്‍ ന്യുമോണിയ ബാധിച്ചാണ് മരിച്ചത്.

ന്യുമോണിയ കാരണം ഇടക്കിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഖഗേന്ദ്രയുടെ ഹൃദയത്തേയും ഇത്തവണ ന്യുമോണിയ  ബാധിച്ചുവെന്ന് സഹോദരന്‍ മഹേഷ് താപ്പ മാഗര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

പതിനെട്ടാം പിറന്നാളിന് ശേഷം 2010 ലാണ് മഗറിനെ ആദ്യമായി ലോകത്ത ഏറ്റവും ചെറിയ മനുഷ്യനായി പ്രഖ്യാപിച്ചത്.

എന്നിരുന്നാലും 54.6 സെന്റീമീറ്റര്‍ ഉയരമുള്ള  നേപ്പാളിലെ ചന്ദ്ര ബഹാദൂര്‍ ഡാംഗിയെ കണ്ടെത്തി ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെന്ന്  നാമകരണം ചെയ്തതോടെ അദ്ദേഹത്തിന് കിരീടം നഷ്ടമായി.
2015 ല്‍ ഡാംഗിയുടെ മരണശേഷം മഗാര്‍ വീണ്ടും ഉയരം കുറഞ്ഞ മനുഷ്യനെന്ന പദവി നേടി.

 

Latest News