Sorry, you need to enable JavaScript to visit this website.

അശ്ലീല വീഡിയോകള്‍ ആസ്വദിക്കാന്‍ കഴിയുന്നില്ല; ബധിരന്‍ കോടതിയില്‍

ന്യൂയോര്‍ക്ക്- അശ്ലീല വീഡിയോകള്‍ക്ക് സബ് ടൈറ്റിലുകള്‍ നല്‍കണമെന്ന ആവശ്യവുമായി ബധിരനായ യു.എസ് പൗരന്‍ കോടതിയില്‍.

മൂന്ന് പ്രധാന അശ്ലീല വെബ് സൈറ്റുകള്‍ക്കെതിരെയാണ് യൂറോസ്ലാവ് സൂറിസ് എന്നയാള്‍ ബ്രൂക്ലിന്‍ ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ശബ്ദമുള്ള വീഡിയോകള്‍ ആസ്വദിക്കാന്‍ അടിക്കുറിപ്പുകള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി സൂറിസ് നേരത്തെ ഫോക്‌സ് ന്യൂസിനെതിരെയും പരാതി നല്‍കിയിരുന്നു.

ബധിരരും കേള്‍വിക്കുറവുമുള്ളവര്‍ക്ക് അടിക്കുറിപ്പില്ലാതെ വെബ്സൈറ്റുകളിലെ വീഡിയോ ഉള്ളടക്കം ആസ്വദിക്കാന്‍ കഴിയില്ലെന്നും അതേസമയം മറ്റുള്ളവര്‍ക്ക് ആസ്വദിക്കാന്‍ കഴിയുമെന്നും സൂറിസ്  23 പേജുള്ള പരാതിയില്‍ ചൂണ്ടിക്കാട്ടി.

വെബ്സൈറ്റിന് അടിക്കുറിപ്പ് വിഭാഗമുണ്ടെന്നും അതിലേക്ക് ലിങ്ക് നല്‍കിയിട്ടുണ്ടെന്നും പോണ്‍ഹബ് വൈസ് പ്രസിഡന്റ് കോറി പ്രൈസ് പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News