പള്ളിസെമിത്തേരി പങ്കിടല്‍;സുപ്രിംകോടതിയില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് തിരിച്ചടി


ന്യുദല്‍ഹി- മലങ്കര  സഭയിലെ പള്ളി സെമിത്തേരി പങ്കിടുന്നത് സംബന്ധിച്ച പള്ളിത്തര്‍ക്ക ഹരജിയില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് സുപ്രിംകോടതിയില്‍ വന്‍ തിരിച്ചടി.മൃതദേഹം ആരുടേതായാലും അനാദാരവ് കാണിക്കാന്‍ സമ്മതിക്കില്ല. കേരള സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സില്‍ ഇടപെടില്ലെന്നും ജസിറ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. പള്ളിത്തര്‍ക്ക വിഷയത്തിലെ ഉത്തരവുകള്‍ നടപ്പാക്കിയില്ലെന്ന കോടതിയലക്ഷ്യഹര്‍ജിയ്ക്ക് ഒപ്പമാണ് ഓര്‍ത്തഡോക്‌സ് സഭ സെമിത്തേരി പങ്കിടുന്ന ഓര്‍ഡിനന്‍സിനെതിരെയും അപേക്ഷനല്‍കിയത്. എന്നാല്‍ മൃതദേഹം സംസ്‌കരിക്കുന്നത് കോടതിയുടെ വിഷമല്ലെന്നും പള്ളിത്തര്‍ക്ക ഹരജി തള്ളുമെന്നും കോടതി പറഞ്ഞു. യാക്കോബായ വിഭാഗക്കാരുടെ മൃതദേഹങ്ങള്‍കൂടി സംസ്‌കരിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് കേരള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

ഏത് പുരോഹിതന്‍ അന്ത്യകര്‍മചടങ്ങുകള്‍ നടത്തിയാലും സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതില്‍ വിവേചനം പാടില്ലെന്നാണ് ഓര്‍ഡിനന്‍സ്. സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിച്ചു. മൃതദേഹം ആരുടേതായാലും ഒരുപോലെയാണ് ,ഓര്‍ത്തഡോക്‌സ് എന്നോ പാത്രിയാര്‍ക്കീസ് എന്നോ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ മലങ്കര സഭയിലെ പള്ളികള്‍ 1934ലെ ഭരണഘടന പ്രകാരം ഭരിക്കണമെന്ന വിധി ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും പ്രത്യേകം വിധി വേണമെങ്കില്‍ അത് അനുകൂലമായിരിക്കില്ലെന്നും മുന്‍ഉത്തരവ് ഭേദഗതി ചെയ്യാന്‍ മടിക്കില്ലെന്നും ജസ്റ്റിസ് അരുണ്‍മിശ്ര വ്യക്തമാക്കി.
 

Latest News