Monday , February   17, 2020
Monday , February   17, 2020

കരിപ്പൂർ-ജിദ്ദ ഇൻഡിഗോ എയർ മാർച്ച് 29 മുതൽ

കൊണ്ടോട്ടി- കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് പുതിയ സർവീസുമായി ഇൻഡിഗോ എയർ രംഗത്ത്. മാർച്ച് 29 മുതൽ സർവീസ്. ഇതിന്റെ വിമാന ടിക്കറ്റ് ബുക്കിംങ് ആരംഭിച്ചു.വേനൽക്കാല ഷെഡ്യൂളിലാണ് ഇൻഡിഗോ പ്രതിവാര സർവീസ് കരിപ്പൂർ-ജിദ്ദ സെക്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കരിപ്പൂരിൽനിന്ന് ഇൻഡിഗോ മസ്‌ക്കറ്റ്,അബൂദാബി എന്നിവടങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. ദമാമിലേക്ക് സർവീസ് നടത്താനുളള തയ്യാറെടുപ്പും വിമാന കമ്പനി നടത്തുന്നുണ്ട്.
കരിപ്പൂർ ജിദ്ദ സെക്ടറിൽ നേരിട്ട് സർവീസിന് എത്തുന്ന നാലാമത്തെ വിമാന കമ്പനിയാണ് ഇൻഡിഗോ. നിലവിൽ സൗദി അറേബ്യൻ എയർലെൻസ്,സ്‌പെയിസ് ജെറ്റ് എന്നിവ ജിദ്ദയിലേക്ക് സർവീസ് നടത്തുന്നുണ്ട്. എയർഇന്ത്യയുടെ ജംബോ സർവീസ് ജിദ്ദയിലേക്ക് ഫെബ്രുവരി 17 മുതൽ ആരംഭിക്കുന്നുണ്ട്.
 

Latest News