Sorry, you need to enable JavaScript to visit this website.

കാണാതായ ഇന്ത്യന്‍ യുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍

വാഷിംഗ്ടണ്‍- അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വംശജയായ യുവതിയുടെ മൃതദേഹം സ്വന്തം കാറിനുള്ളില്‍ കണ്ടെത്തി. രണ്ടാഴ്ചയായിരുന്നു യുവതിയെ കാണാതായിട്ട്. സറീല്‍ ദബാവാല എന്ന 35 കാരിയാണ് മരിച്ചത്.  കാറിന്റെ ഡിക്കിയില്‍ പൊതിഞ്ഞുകെട്ടിയ നിലയിലാണ് സറീല്‍ ദബാവാലയുടെ മൃതദേഹം ഉണ്ടായിരുന്നത്. 2019 ഡിസംബര്‍ 30നായിരുന്നു സറീലിനെ കാണാതായത്. ചിക്കാഗോയിലെ വെസ്റ്റ് ഗാര്‍ഫീല്‍ഡ് പാര്‍ക്കില്‍ നിന്നാണ് യുവതിയുടെ കാര്‍ ലഭിച്ചത്. സംഭവത്തില്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ എന്നാണ് പൊലീസ് അറിയിച്ചത്. ഗുജറാത്തില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ അഷ്‌റഫ് ദാബാവാലയുടെ മകളാണ് സറീല്‍. പ്രദേശത്തെ അറിയപ്പെടുന്ന ഡോക്ടറാണ് യുവതിയുടെ അച്ഛന്‍. സറീലിനെ കാണാതായതോടെ യുവതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10000 ഡോളര്‍ പാരിതോഷികം ദാബാവാല കുടുംബം പ്രഖ്യാപിച്ചിരുന്നു.

Latest News