ആറു വയസ്സുകാരിയെ പീഡിപ്പിച്ച 15 കാരന് മൂന്ന് വര്‍ഷത്തേക്ക് ദുര്‍ഗുണ പരിഹാര പാഠശാല

മുസഫര്‍നഗര്‍- ഉത്തര്‍പ്രദേശില്‍ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 15 വയസ്സുകാരനെ ശിക്ഷിച്ച കോടതി മൂന്ന്  വര്‍ഷത്തേക്ക് പരിഹാര പാഠശാലയിലേക്ക് അയച്ചു. കൈരാനയിലെ ജുവനൈല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.  

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്്ഷന്‍ 376 (ബലാത്സംഗം), ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമത്തിലെ സെക്ഷന്‍ ഏഴ് (ലൈംഗികാതിക്രമം) എന്നിവ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് രുചി തിവാരി കണ്ടെത്തിയിരുന്നു. പ്രതി 16 വയസ്സ് തികയാത്തതിനാല്‍ പിഴ ചുമത്തിയിട്ടില്ല.

ഷാംലി ജില്ലയിലെ താന ഭവന്‍ പട്ടണത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. 2018 ഫെബ്രുവരി 12 ന് അയല്‍വാസിയായ പ്രതി പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

ബലാത്സംഗത്തിന് ഇരയായതായി മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്ന്  പെണ്‍കുട്ടിയുടെ പിതാവ് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Latest News