ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് പവന്‍കല്യാണിന്റെ ജനസേനാ പാര്‍ട്ടി; 2024ല്‍  ആന്ധ്രയുടെ അധികാരം ലക്ഷ്യം

ഹൈദരാബാദ്- നടന്‍ പവന്‍ കല്യാണിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രിയ പാര്‍ട്ടി ജന സേനാ പാര്‍ട്ടി ബിജെപിയുമായി സഖ്യംചേരുന്നു. 2024ല്‍ ആന്ധ്രയുടെ അധികാരം പിടിക്കാന്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഒന്നിച്ച് നില്‍ക്കുമെന്ന് പവന്‍കല്യാണ്‍ വ്യക്താക്കി. ബിജെപി-ജനസേനാ സഖ്യം പരസ്യമായി പ്രഖ്യാപിക്കുകയാണെന്ന്  ആന്ധ്രയില്‍ ബിജെപിയുടെ ചുമതലയുള്ള സുനില്‍ ദിയോദര്‍ അറിയിച്ചു.രണ്ട് പാര്‍ട്ടികളുടെയും നേതാക്കള്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് സഖ്യം പ്രഖ്യാപിച്ചത്. ജാതി രാഷ്ട്രീയത്തിനും അഴിമതിക്കും വിരാമമിടാന്‍ തങ്ങള്‍ ഒരുമിച്ച് പോരാടുമെന്നും ദിയോദര്‍ പറഞ്ഞു.ജഗന്‍മോഹന്‍ റെഡ്ഢി സര്‍ക്കാരും ചന്ദ്രബാബുവുമൊക്കെ ചുരുങ്ങിയ കാലംകൊണ്ട് പരാജയപ്പെട്ടു.

സംസ്ഥാനത്ത് വൈഎസ്ആര്‍കോണ്‍ഗ്രസ് പാര്‍ട്ടിയുമായോ തെലുങ്കുദേശം പാര്‍ട്ടിയുമായോ ബിജെപിക്ക് സഖ്യമുണ്ടായിരിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.
2014ല്‍ ബിജെപിക്കൊപ്പം തെരഞ്ഞെടുപ്പില്‍ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നുവെങ്കിലും ജനസേനാ നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. പിന്നീട് 2019ല്‍ ഇടത്,ബഹുജന്‍ സമാജ് പാര്‍ട്ടിയോട് ചേര്‍ന്നായിരുന്നു ഇവര്‍ നിന്നിരുന്നത്. വരുന്ന 2024ല്‍ തെരഞ്ഞെടുപ്പിന് ശേഷം ജനസേനാ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
 

Latest News