കളിയ്ക്കാവിള കൊലപാതകം; പ്രതികളിലൊരാള്‍ക്ക് ഐഎസ് ബന്ധമെന്ന് പോലീസ്

തിരുവനന്തപുരം- കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ തമിഴ്‌നാട് പോലീസ് ഓഫീസറെ വെടിവെച്ചു കൊന്നകേസില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് പോലീസ്.അബ്ദുല്‍ ഷമീമിനാണ് ഐഎസുമായും ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സംഘടനയായ സിമിയുമായും ബന്ധമുണ്ടെന്ന് പോലീസ് ആരോപിച്ചു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷമീമും തൗഫീഖും പോലീസിന്റെ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ പോലീസുകാരനെ കൊലപ്പെടുത്തിയ കുറ്റം സമ്മതിച്ചതായും പോലിസ് പറയുന്നു.ഐഎസിന്റെ ആശയപ്രചരണമാണ് കൊലപാതകത്തിലൂടെ ലക്ഷ്യമിട്ടത്. ആക്രമണം നടത്താന്‍ പ്രദേശത്തെ കുറിച്ച് നല്ലധാരണയുള്ള ചിലരുടെ സഹായമുണ്ടായതായും പ്രതികള്‍ മൊഴി നല്‍കി. നേരത്തെ അബ്ദുല്‍ ഷമിം അടക്കമുള്ള പതിനൊന്ന് പേര്‍ക്ക് എതിരെ ആയുധക്കടത്തുമായി ബന്ധപ്പെട്ട കേസും പോലിസ് രജിസ്ട്രര്‍ ചെയ്തിരുന്നു.
 

Latest News