Sorry, you need to enable JavaScript to visit this website.

ഉപയോഗിക്കാത്ത റീ-എൻട്രി റദ്ദാക്കിയില്ലെങ്കിൽ പിഴ

റിയാദ് - റീ എൻട്രി വിസ അടിച്ച ശേഷം സൗദി വിടാതിരിക്കുന്നവർ, റീ എൻട്രി റദ്ദാക്കിയില്ലെങ്കിൽ പിഴ. ഇഷ്യൂ ചെയ്തുകഴിഞ്ഞ റീ-എൻട്രി വിസയിൽ ഭേദഗതികൾ വരുത്തുന്നതിനോ ദീർഘിപ്പിക്കുന്നതിനോ സാധിക്കില്ലെന്ന് ജവാസാത്ത് അറിയിച്ചു. യാത്ര ചെയ്യാത്ത സാഹചര്യങ്ങളിൽ റീ-എൻട്രി റദ്ദാക്കി പുതിയ റീ-എൻട്രി വിസ ഇഷ്യൂ ചെയ്യുക മാത്രമാണ് പോംവഴി. 
ഇഷ്യൂ ചെയ്തുകഴിഞ്ഞ റീ-എൻട്രി വിസയിൽ ഭേദഗതികൾ വരുത്തുന്നതിന് സാധിക്കില്ല. ഇത്തരം വിസകൾ റദ്ദാക്കി വീണ്ടും ഫീസ് അടച്ച് ആവശ്യമുള്ള കാലത്തിന് അനുസൃതമായി പുതിയ വിസ ഇഷ്യൂ ചെയ്യണം. റീ-എൻട്രി ഇഷ്യൂ ചെയ്തു കഴിഞ്ഞ ശേഷം വിസാ കാലാവധിക്കുള്ളിൽ ഗുണഭോക്താവ് രാജ്യം വിടാത്ത പക്ഷം പിഴ ചുമത്തപ്പെടുന്നത് ഒഴിവാക്കുന്നതിന് റീ-എൻട്രി റദ്ദാക്കണം. ഓൺലൈൻ സേവനമായ അബ്ശിറിൽ തൊഴിലുടമയുടെ അക്കൗണ്ട് വഴിയാണ് റീ-എൻട്രി റദ്ദാക്കേണ്ടതെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു. 

Tags

Latest News