Sorry, you need to enable JavaScript to visit this website.

ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

വളാഞ്ചേരി-ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് വാട്‌സാപ്പ് വഴി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച സംഭവത്തില്‍ യുവാവിനെ വളാഞ്ചരി പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ത്തല സ്വദേശി ഷഫീഖ് റഹ്മാനാണ് അറസ്റ്റിലായത്.
വാട്‌സാപ്പ് വഴി വ്യാജസന്ദേശം പ്രചരിപ്പിച്ചത് കണക്കിലെടുത്താണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
എസ്.ഐമാരായ ഗോപാലന്‍, അബൂബക്കര്‍ സിദ്ദിഖ്, എ.എസ്.ഐ. അനില്‍കുമാര്‍, എസ്.സി.പി.ഒ. അല്‍ത്താഫ് എന്നിവരടങ്ങുന്ന സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

 

Latest News