മലയാളി വിദ്യാര്‍ഥികള്‍ക്ക് പോലീസ് മര്‍ദനം; പാക്കിസ്ഥാനികളെന്ന് വിളിച്ചു

ബംഗളൂരു- മലയാളി വിദ്യാര്‍ഥികളെ ബംഗളൂരുവില്‍ പോലീസ് മര്‍ദിച്ചതായി പരാതി. പാക്കിസ്ഥാനികളെന്ന് വിളിച്ച് ആക്ഷേപിച്ചതായും സോഫ്റ്റ്‌വെയര്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കണ്ണൂര്‍ സ്വദേശികളായ വിദ്യാര്‍ഥികള്‍ പറഞ്ഞു. കഴിഞ്ഞദിവസം രാത്രി ഒന്നരയോടെ ബംഗളുരു എസ്ജി പാളയ പോലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം.

രാത്രി ഒരുമണിക്കു ചായ കുടിക്കാനായി പുറത്തിറങ്ങിയപ്പൊഴാണ് പോലീസ് തടഞ്ഞുവെച്ച് മര്‍ദിച്ചത്.  പോലീസ് മര്‍ദനവും ആക്ഷേപവും വിദ്യാര്‍ഥികള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.  രണ്ടു മണിക്കൂറോളം തടഞ്ഞവെച്ചതായും പാക്കിസ്ഥാനികളെന്ന് വിളിച്ചതായും വിദ്യാര്‍ഥികള്‍ പറയുന്നു. പട്രോള്‍ പോലീസ് സുരക്ഷാ പരിശോധന നടത്തുക മാത്രമാണ് ചെയ്തതെന്ന് പോലീസ് അവകാശപ്പെട്ടു.

 

Latest News