ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചെലവഴിച്ചത് 1264 കോടിരൂപ


ന്യൂദല്‍ഹി-  ബിജെപി തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് വേണ്ടി ചിലവിട്ടത് 1264 കോടിരൂപ. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും മാത്രം ആകെ ചെലവിട്ട തുകയുടെ കണക്കുകളാണിത്. 2014ല്‍ തെരഞ്ഞെടുപ്പിനായി ചിലവിട്ട തുകയില്‍ നിന്ന് 77% വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 6.33 ലക്ഷം രൂപ മാധ്യമപ്രചരണത്തിന്,പ്രചരണ മെറ്റീരിയലുകള്‍ക്കായി 46 ലക്ഷം രൂപയും പൊതുയോഗങ്ങള്‍ക്കും മറ്റുമായി 2.52 കോടിയും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിന് വേണ്ടി മാത്രം48.96 കോടിരൂപയുമാണ് ചിലവിട്ടിരിക്കുന്നത്.

കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പിനായി 820 കോടിരൂപയാണ് ചെലവഴിച്ചിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2014ല്‍ 516 കോടിയായിരുന്നു ഇത്തരത്തില്‍ പാര്‍ട്ടി ചെലവിട്ടിരുന്നത്. സിക്കിം,അരുണാചല്‍ പ്രദേശ്,ഒഡിഷ,ആന്ധ്രപ്രദേശ്  എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിനായി 755 കോടിരൂപ ബിജെപി ചെലവഴിച്ചിട്ടുണ്ട്.ഇതില്‍ 175.68 കോടിരൂപ ചിലവഴിച്ചത് സെലിബ്രിറ്റികളുടെ പ്രചരണപരിപാടികള്‍ക്ക് വേണ്ടിയാണെന്നും റിപ്പോര്‍ട്ടുകള്‍പറയുന്നു.
 

Latest News