ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ 75കാരി മാതാവിന് വീല്‍ചെയര്‍ ചോദിച്ച മകളോട് മോശം പെരുമാറ്റം; പൈലറ്റിനെതിരെ നടപടി

ബംഗളുരു-  വൃദ്ധ മാതാവിന് വേണ്ടി വീല്‍ച്ചെയര്‍ ആവശ്യപ്പെട്ടതിന് യുവതിയോട് മോശമായി പെരുമാറിയ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൈലറ്റിനെതിരെ അധികൃതര്‍ നടപടിയെടുത്തു.6ഇ 806 വിമാനത്തില്‍ ചെന്നൈയില്‍ നിന്നും ബംഗളുരുവിലേക്ക് യാത്ര ചെയ്ത യാത്രികരോടാണ് പൈലറ്റ് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. തന്റെ 75 വയസ് പ്രായമുള്ള മാതാവിന് വേണ്ടി വിമാനം ബംഗളുരുവിലെ കെമ്പഗൗഡ വിമാനതാവളത്തില്‍ ഇറങ്ങിയപ്പോള്‍  വീല്‍ ചെയര്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് സുപ്രിയ ഉണ്ണി നായര്‍ പറഞ്ഞു. എന്നാല്‍ തന്നെ തരംതാഴ്ത്തി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു പൈലറ്റെന്ന് ഇവര്‍ ട്വിറ്ററിലൂടെ ആരോപിച്ചു.

ആദ്യമായാണ് വിമാനയാത്രയില്‍ ഇത്തരമൊരു ദുരനുഭവമുണ്ടാവുന്നതെന്നും അവര്‍ ആരോപിച്ചു. ഇതേതുടര്‍ന്ന് പൈലറ്റ് ജയകൃഷ്ണന് എതിരെ നടപടി സ്വീകരിച്ചതായി എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെ പരാതി അറിയിച്ച യാത്രക്കാരിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും സംഭവം അന്വേഷിച്ച് നടപടിയെടുക്കുമെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.
 

Latest News