തെഹ് റാന്‍- ഇറാനില്‍ കഴിഞ്ഞയാഴ്ച മിസൈല്‍ ആക്രമണത്തില്‍ ഉക്രേനിയന്‍ വിമാനം തകരുന്ന വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തയാളെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. ഇറാന്‍ വിപ്ലവ ഗാര്‍ഡാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു.
അന്വേഷണത്തിന്റെ വിശദ വിവരങ്ങള്‍ പിന്നീട് പരസ്യപ്പെടത്തുമെന്ന പറയുന്ന റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിവരങ്ങളില്ല.
യു.എസ്-ഇറാന്‍ സംഘര്‍ഷത്തിനിടെ വിമാനത്തിനുനേരെ നടന്ന മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം പിന്നീട് വിപ്ലവ ഗാര്‍ഡ് ഏറ്റെടുത്തിരുന്നു. 176 പേര്‍ കൊല്ലപ്പെട്ട വിമാന ദുരന്തം അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് വിശദീകരണം.