ആറാം ക്ലാസുകാരന്റെ തലയോട്ടിയില്‍  ജാവലിന്‍ തുളച്ചു കയറി

ഹൗറ- പശ്ചിമ ബംഗാളിലെ ഹൗറയില്‍ ആറാം ക്ലാസുകാരന്റെ തലയോട്ടിയില്‍ ജാവലിന്‍ തുളച്ചു കയറി. കായികമേളക്കിടെയാണ് അപകടമുണ്ടായത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതായി പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ ചികിത്സയിലാണ്. തലയോട്ടിയില്‍ നിന്നും ജാവലിന്‍ പുറത്തെടുത്തു. കായികമേള നടക്കുന്നതിനിടെ മൈതാനത്തിന്റെ ഒരു വശത്ത് നില്‍ക്കുകയായിരുന്ന കുട്ടിയുടെ തലയിലേക്ക് ജാവലിന്‍ തുളച്ചു കയറുകയായിരുന്നു.

Latest News