Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലണം; ബി.ജെ.പി നേതാവിന്റെ പ്രസ്താവനക്കെതിരെ കേസ്

ന്യൂദൽഹി- പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള പ്രസംഗത്തിനിടെ തെരുവുപട്ടികളെ പോലെ കണക്കാക്കി വെടിവെച്ചുകൊല്ലണമെന്ന പ്രസ്താവന നടത്തിയ ബംഗാൾ ഘടകം ബി.ജെ.പി നേതാവ് ദിലീപ് ഘോഷിനെതിരെ കേസെടുത്തു. ബംഗാളിലെ റാണാഘട്ട്, ഹാബ്ര പോലീസ് സ്‌റ്റേഷനുകളിലാണ് കേസെടുത്തത്. തൃണമൂലിന്റെ പ്രാദേശിക നേതൃത്വത്തിന്റെ പരാതിയിലാണ് കേസ്. ജനങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാകക്കുന്നതിനും ആളുകളെ പരസ്പരം കലഹത്തിന് പ്രേരിപ്പിക്കുന്നതുമാണ് പ്രസ്തുത പ്രസ്താവനയെന്ന് പരാതിയിലുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ യു.പി, കർണാടക, അസം സർക്കാറുകൾ പേപ്പട്ടികളെ പോലെ വെടിവെച്ചുകൊല്ലുന്നുണ്ടെന്നും ബംഗാൾ സർക്കാർ എന്തുകൊണ്ട് അങ്ങിനെ ചെയ്യുന്നില്ലെന്നും ബി.ജെ.പി നേതാവ് ദിലീപ് ഘോഷ് ചോദിച്ചിരുന്നു.
 

Latest News