Sorry, you need to enable JavaScript to visit this website.

കേരളം കാണാൻ കെ.എസ്.ആർ.ടി.സി 

കാലത്തിനൊത്ത് മാറിയിരിക്കുകയാണ് പൊതു മേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി. പത്തിരുപത് വർഷം മുമ്പ് സർക്കാർ ബസ് നമുക്ക് നാണക്കേടായിരുന്നു. കർണാടകയുടെ ഐരാവതം, തമിഴ്‌നാടിന്റെ ജയലളിത പോലുള്ള ഹൈടെക് എ.സി ബസുകൾക്കിടയിൽ നാണിച്ചായിരുന്നു നിൽപ്. 
ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ ട്രാൻസ്‌പോർട്ട് ബസുകളോടും കിടപിടിക്കാവുന്ന ബസുകൾ ഇപ്പോൾ കേരളത്തിനുമുണ്ട്. കേരളത്തിന്റെ എല്ലാ ഭാഗത്തേക്കും ഇവ സർവീസ് നടത്തുന്നു. സംസ്ഥാനത്തെ ടൂറിസം സ്‌പോട്ടുകൾ കാണാനുള്ള മികച്ച ഉപാധിയാണ് കെ.എസ്.ആർ.ടി.സി ബസുകൾ. 
കേരളത്തിൽ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളാണുള്ളത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കടൽ തീരങ്ങളായ കോവളം, വർക്കല, ശംഖുംമുഖം, ആലപ്പുഴ, ചെറായി, ബേക്കൽ, മുഴപ്പലിങ്ങാട് തുടങ്ങി കായലുകളും മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളും ഉൾപ്പെടുന്നു. 
എന്നാൽ സോളോ ആയാലും ഗ്രൂപ്പ് യാത്രകളാണെങ്കിലും എങ്ങനെ ഇവിടങ്ങളിലേക്ക് എത്തിച്ചേരും എന്നാകും ആദ്യം ചർച്ച. 
ഇത്തരം സ്ഥലങ്ങലിലേക്ക് ആന വണ്ടി സർവീസുകൾ നടത്തുന്നുണ്ട്. കേരളത്തിലെ ഏകദേശമുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും കെ.എസ്.ആർ.ടി.സി ബസ് റൂട്ടുകളുണ്ട്. ഇതുസംബന്ധിച്ച് കെ.എസ്.ആർ.ടി.സി തന്നെയാണ് തങ്ങളുടെ ഫേസ്ബുക്ക് വഴി വിവരങ്ങൾ പങ്കുവെച്ചത്.
തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കോവളത്തെ കുറിച്ചാണ്. ലൈറ്റ് ഹൗസ് ബീച്ച്, ഹവ്വ ബീച്ച്, സമുദ്ര ബീച്ച് എന്നിങ്ങനെ മൂന്ന് പ്രധാന ബീച്ചുകളാണ് കോവളത്തുള്ളത്. എല്ലാ ബീച്ചുകളും കടലിൽ അപകട രഹിതമായും ആപൽരഹിതമായും നീന്തിത്തുടിക്കാൻ കഴിയുന്ന ബീച്ചുകളാണ്. തിരുവനന്തപുരം ബസ് സ്‌റ്റേഷനിൽ നിന്നും റെയിൽവേ സ്‌റ്റേഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് കിഴക്കേകോട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്.

Latest News