Sorry, you need to enable JavaScript to visit this website.

പൗരത്വഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ

തിരുവനന്തപുരം- പൗരത്വഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. പാർലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച നിയമം  ഭരണഘടന വിരുദ്ധമാണെന്നു കാണിച്ചാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഇതാദ്യമായാണ് ഒരു സംസ്ഥാന സർക്കാർ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെലുത്തുന്നത്. നേരത്തെ നിയമത്തിനെതിരെ സംസ്ഥാന സർക്കാർ പ്രമേയവും പാസാക്കിയിരുന്നു. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ ഏതെങ്കിലും വിഷയത്തിൽ തർക്കം രൂപപ്പെട്ടാൽ  സുപ്രീം കോടതിയ്ക്ക് ഇടപെടാൻ അവകാശം നൽകുന്ന ഭരണഘടനയുടെ അനുച്ഛേദമായ 131 അനുസരിച്ചാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. 
ഈ നിയമസം ഭരണഘടന വിരുദ്ധമാണെന്നും പൗരത്വഭേദഗതി നിയമം നടപ്പിലാക്കാൻ സംസ്ഥാനങ്ങൾ നിർബദ്ധിക്കപ്പെടുകയാണെന്നും പ്രസ്തുത നിയമം നടപ്പിലാക്കുന്നതിൽ സർക്കാരിന് ബുദ്ധിമുട്ട് ഉണ്ടെന്നും സുപ്രീം കോടതിയെ ബോധിപ്പിക്കും.
 

Latest News