Sorry, you need to enable JavaScript to visit this website.

300 കോടി സമ്മാനം വാഗ്ദാനം ചെയ്ത് ഒരു കോടിയിലേറെ രൂപ തട്ടിയ നാല് പേര്‍ പിടിയില്‍

സേലം- വിദേശ മിഷനറിയില്‍നിന്ന് 300 കോടി രൂപ സമ്മാനം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് തമിഴ്‌നാട്ടിലെ കര്‍ഷകനില്‍നിന്ന് ഒരു കോടി 11 ലക്ഷം രൂപ തട്ടിയ നാല് പേര്‍ അറസ്റ്റില്‍. കര്‍ഷകന്‍ പളനിസ്വാമിയെ കബളിപ്പിച്ച് പണം തട്ടിയ സംഭവത്തില്‍ മദേഷ്, അശ്വിന്‍, റഫീഖ്, ശിവകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

300 കോടി രൂപ ലഭ്യമാക്കുന്നതിനാണ് വിവിധ ഘട്ടങ്ങളിലായി സംഘം ഒരു കോടിയിലേറെ രൂപ ഈടാക്കിയത്. ഏറ്റവും ഒടുവില്‍ വാഗ്ദാനം ചെയ്ത തുക സമ്മാനിക്കുന്നതിന് ചടങ്ങ് സംഘടിപ്പിക്കാന്‍ പത്ത് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് മണത്ത കര്‍ഷകന്‍ പോലീസിനെ സമീപിച്ചത്.

സംഭവത്തില്‍ ഉള്‍പ്പെട്ട ഏതാനും പേര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.സെന്തില്‍ പറഞ്ഞു.

സമ്മാന വാഗ്ദാനങ്ങളുമായി എത്തുന്നവരെ സൂക്ഷിക്കണമെന്നും ഉടന്‍ തന്നെ പോലീസിനെ അറിയിക്കണമെന്നും കമ്മീഷണര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

 

Latest News