കക്കൂസില്‍ ഒളിച്ചിരുന്ന് മാധ്യമപ്രവര്‍ത്തനം; മാതൃഭൂമി റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനും എതിരെ പോലീസ് കേസ്


കൊച്ചി:പരിസ്ഥിതി നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ നാലു ബില്‍ഡേഴ്‌സിന്റെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കിയത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. എന്നാല്‍ ഫ്‌ളാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി ഇരുന്നൂറ് മീറ്റര്‍ അകലം വരെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനായി പൊലീസിന്റെ ഉത്തരവ് മറികടന്ന് കക്കൂസില്‍ ഒളിച്ചിരുന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു.മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ ബിജു പങ്കജ്, ക്യാമറാമാന്‍ ബിനു തോമസ് എന്നിവര്‍ക്ക് എതിരെയാണ് പനങ്ങാട് പോലീസ് കേസെടുത്തത്. 
 

ഐ.പി.സി 188 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച പൊളിക്കാനിരുന്ന ഹോളിഫെയ്ത്ത് എച്ച്ടുഓ ,ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നത് നിരോധനാജ്ഞ പ്രഖ്യാപിച്ച പരിധിയിലുള്ള കെട്ടിടത്തിലെ കക്കൂസില്‍ ഒളിച്ചിരുന്നാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവര്‍ തന്നെയാണ് ഒളിച്ചിരുന്ന് വാര്‍ത്ത പുറംലോകത്തെ അറിയിച്ചതും. വാര്‍ത്ത വൈറലായതിനെ പുറമേ ഇവര്‍ നടത്തിയ നിയമലംഘനത്തെ കുറിച്ചും സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാണ് നടന്നത്. ഇതേതുടര്‍ന്നാണ് ഇരുവര്‍ക്കും എതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
 

Latest News