Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ വന്‍കിട പദ്ധതികള്‍ വരുന്നു; കിരീടാവകാശി മേല്‍നോട്ടം വഹിക്കും

ജിദ്ദ കടലോരത്ത് ആരംഭിച്ച കൾച്ചറൽ പാർക്കിന്റെ ഉദ്ഘാടന ചടങ്ങിൽ ഖാലിദ് അൽഫൈസൽ രാജകുമാരൻ. 

ജിദ്ദ - ജിദ്ദയിൽ വൻകിട പദ്ധതികൾ നടപ്പാക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശം നൽകിയിട്ടുണ്ടെന്ന് സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ വെളിപ്പെടുത്തി. മക്ക കൾച്ചറൽ ഫോറത്തോടനുബന്ധിച്ച് ജിദ്ദ കടലോരത്ത് കൾച്ചറൽ പാർക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ. 


കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ജിദ്ദയിൽ വൻകിട പദ്ധതികൾ നടപ്പാക്കുക. പഠനങ്ങൾ പൂർത്തിയായുലടൻ പദ്ധതികളെ കുറിച്ച് പരസ്യപ്പെടുത്തും. 


ജിദ്ദ സമുദ്ര തീരം സംരക്ഷിക്കുന്നതിന് ജിദ്ദ നിവാസികൾക്കും സന്ദർശകർക്കും ഖാലിദ് അൽഫൈസൽ രാജകുമാരൻ നന്ദി പറഞ്ഞു. 
ഉദ്ഘാടന ചടങ്ങിനു ശേഷം കൾച്ചറൽ പാർക്കിലെ പവിലിയനുകൾ ഗവർണർ ചുറ്റിനടന്നു കണ്ടു. ജിദ്ദ ഗവർണർ മിശ്അൽ ബിൻ മാജിദ് രാജകുമാരനും ഖാലിദ് അൽഫൈസൽ രാജകുമാരനെ അനുഗമിച്ചു. 42,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കൾച്ചറൽ പാർക്കിൽ പതിനാലു വകുപ്പുകൾ പവിലിയനുകൾ ഒരുക്കിയിട്ടുണ്ട്. ആറു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിക്കിടെ വൈവിധ്യമാർന്ന 51 സാംസ്‌കാരിക പരിപാടികൾ കൾച്ചറൽ പാർക്കിൽ അരങ്ങേറും. 

Latest News