Sorry, you need to enable JavaScript to visit this website.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി;  ഇലക്ഷന്‍ കമ്മീഷന് മറുപടി നല്‍കണമെന്ന് ദല്‍ഹി ഹൈക്കോടതി

ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി ആരോപിച്ച പരാതിക്കാരന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കണമെന്ന് ദല്‍ഹി ഹൈക്കോടതി.എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലെയും വിവിപാറ്റഅ വോട്ടിങ് മെഷീനിലെ കടലാസ് സ്ലിപ്പുകള്‍ പരിശോധിക്കണമെന്ന് പോള്‍ ചെയ്ത വോട്ടുകള്‍ ആര്‍ക്കാണ് പോയതെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവിഎമ്മുകളില്‍ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണവും 373 നിയോജകമണ്ഡലങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു.
തമിഴ്നാട്ടിലെ കാഞ്ചീപുരം ലോക്സഭാ സീറ്റില്‍ 12,14,086 വോട്ടുകള്‍ ഇവിഎമ്മില്‍ പോള്‍ ചെയ്തപ്പോള്‍  എന്നാല്‍ 12,32,417 ഇവിഎം വോട്ടുകള്‍ എണ്ണപ്പെട്ടായും ഹരജിക്കാരന്‍ മാധ്യമറിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടി.

കൂടാതെ തന്റെ അവകാശവാദം ശരിവയ്ക്കുന്നതിനായി ബീഹാറിലെ മുസാഫര്‍പൂരിലെ ഒരു പോളിംഗ് ബൂട്ടിന് സമീപമുള്ള ഹോട്ടലില്‍ നിന്ന് രണ്ട് ഇവിഎമ്മുകളും വിവിപിഎടിയും കണ്ടെടുത്തുവെന്ന വാര്‍ത്തകളും പരാമര്‍ശിച്ചു.ഫലത്തില്‍ സുതാര്യതയുടെ കുറവുണ്ടായതായും തെരഞ്ഞെടുപ്പ് സുതാര്യതയ്ക്കു വേണ്ടി മാത്രം സര്‍ക്കാര്‍ കമ്മിഷന് 3,173.47 കോടി രൂപ അനുവദിച്ചിരുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സംശയങ്ങള്‍ ഇല്ലാതിരിക്കാന്‍ വോട്ടെടുപ്പ് പൂര്‍ണമായും പേപ്പര്‍ സംവിധാനത്തിലേക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. 
വിവരങ്ങള്‍ അറിയുന്നതിനായി ഹര്‍ജിക്കാരന്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചിരുന്നു.  

ഹര്‍ജിക്കാരന്റെ ആവശ്യം പരിഗണിക്കാന്‍ നിര്‍ദേശം നല്‍കിയ കോടതി ഹര്‍ജി തീര്‍പ്പാക്കിയതായി പ്രഖ്യാപിച്ചു.സുപ്രിംകോടതിക്ക് മുമ്പാകെയും ഇതേ വിഷയമുണ്ട്. തെരഞ്ഞെടുപ്പ് സുതാര്യതയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍), കോമ്മണ്‍ കോസ് എന്നീ സംഘടനകളാണ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്.

Latest News