പൗരത്വഭേദഗതി നിയമത്തിനെതിരെ പാട്ടുപ്രതിഷേധവുമായി ബംഗാൾ താരങ്ങൾ

കൊൽക്കത്ത- പൗരത്വഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ കടുത്ത വിമർശനവുമായി ബംഗാളിൽനിന്നുള്ള ചലച്ചിത്ര താരങ്ങൾ. പ്രശസ്ത വിപ്ലവ ഗാനമായ ഹം കാഗസ് നഹീൻ ദിഖായേങ്കേ എന്ന ഗാനം പാടിയാണ് താരങ്ഹൾ പ്രതിഷേധത്തിന്റെ ഭാഗമായത്.

സബ്യസാചി ചക്രബർത്തി, സ്വസ്തിക മുഖർജി, കൊങ്കണ സ്‌നേശർമ്മ, തിലോത്തമ ഷോമെ, ധൃതിമാൻ ചാറ്റർജി എന്നിവരാണ് പാട്ടിന്റെ ഭാഗമായത്. സ്വരാജ് ഇന്ത്യ പ്രസിഡന്റ് യോഗേന്ദ്ര യാദവാണ് ഈ ഗാനം ട്വീറ്റ് ചെയ്തത്.
 

Latest News