Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദ കോർണിഷിൽ കൾച്ചറൽ പാർക്ക് ഉദ്ഘാടനം ചെയ്തു

ജിദ്ദ- ജിദ്ദ കോർണിഷിൽ മൂന്നാമത് സാംസ്‌കാരിക പാർക്ക് മക്ക ഗവർണറും രാജാവിന്റെ ഉപദേഷ്ടാവുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ ഉദ്ഘാടനം ചെയ്തു. 14 സർക്കാർ വകുപ്പുകളുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ പാർക്കിൽ 51 പ്രോഗ്രാമുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അറബി സാഹിത്യവുമായി ബന്ധപ്പെട്ട കവിത പാരായണം, ചിത്ര പ്രദർശനം, മ്യൂസിക്, കവിത മത്സരങ്ങൾ, അറബി എഴുത്ത് പഠിപ്പിക്കൽ, പുസ്തക വാഹനം, സഞ്ചരിക്കുന്ന ലൈബ്രറി തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കും ഉപകാരപ്രദമായ പരിപാടികളാണ് ഇവിടെ അരങ്ങേറുന്നത്. കോർണിഷിൽ 42,000 ചതുരശ്രമീറ്ററിലെ തുറന്ന വേദിയാണ് ഇതിന് ഒരുക്കിയിട്ടുള്ളത്. മക്ക കൾച്ചറൽ ക്ലബ്, ജിദ്ദ മുനിസിപ്പാലിറ്റി, ജിദ്ദ വിദ്യാഭ്യാസ വിഭാഗം, ജിദ്ദ യൂനിവേഴ്‌സിറ്റി, കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി, തായിഫ് യൂനിവേഴ്‌സിറ്റി, അറബി കവിത അക്കാദമി, ഇലക്ട്രിസിറ്റി കമ്പനി, തൊഴിൽ മന്ത്രാലയം, ഇരുഹറം കാര്യാലയം തുടങ്ങിയ വകുപ്പുകളാണ് പാർക്കുമായി സഹകരിക്കുന്നത്.

Tags

Latest News