Friday , January   24, 2020
Friday , January   24, 2020

മുഖീമിന്റെ പുതിയ പതിപ്പ് പുറത്തിറക്കി

റിയാദ്- ജവാസാത്ത് സർവീസുകൾക്കുള്ള മുഖീം പോർട്ടലിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയതായി ജവാസാത്ത് അറിയിച്ചു. ഉപയോക്താവിന് തൊഴിലാളികളുടെ നിയമനടപടികൾ വേഗത്തിലും സുതാര്യതയിലും പൂർത്തിയാക്കാൻ കഴിയുന്ന വിധത്തിലാണ് പുതിയ പതിപ്പ്. പ്രൊഫഷൻ മാറ്റം, സന്ദർശക വിസ കാലാവധി ദീർഘിപ്പിക്കൽ, സ്‌പോൺസർഷിപ്പ് മാറ്റം, പാസ്‌പോർട്ട് വിവരങ്ങൾ പരിഷ്‌കരിക്കൽ, ഇഖാമ പോസ്റ്റൽ സർവീസ്, റീ എൻട്രി, ഫൈനൽ എക്‌സിറ്റ് തുടങ്ങിയ സർവീസുകളാണ് മുഖീം വഴി ലഭ്യമാകുന്നത്. നിലവിൽ ഇത്തരം സർവീസുകൾ മുഖീമിന് പുറമെ അബ്ശിറിലും ലഭ്യമാകുന്നുണ്ട്.

Tags

Latest News