ദമാം- ദമാമിന് സമീപം അൽ ഖഫ്ജിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു. കോട്ടയം ചിങ്ങവനം കുഴിമറ്റം കുരുവിളയുടെ മകളും ഖഫ്ജിയിലെ ജലാമി കമ്പനി ജീവനക്കാർ ജോജോയുടെ ഭാര്യയുമായ മേരി ഷിനോ(34)യാണ് മരിച്ചത്. സഫാനിയയിലെ എം.ഒ.എച്ച് ക്ലിനിക്കിൽ നാലു വർഷമായി നഴ്‌സായിരുന്നു. നാലു മാസമായി നാരിയയിലെ എം.ഒ.എച്ചിൽ താൽക്കാലികമായി ജോലി ചെയ്തുവരികയായിരുന്നു. ഇവിടെയുള്ള നഴ്‌സ് അവധിക്ക് പോയതിനാൽ ഇവിടേക്ക് താൽക്കാലികമായി മാറിയതായിരുന്നു. ഇവർ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷിനോയുടെ സഹോദരൻ ബിനോയ് കുരുവിള ദമാമിലെ നാപ്‌കോ കമ്പനി ജീവനക്കാരനാണ്.