അയ്യേ... കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിച്ച  അനുപം ഖേറിനെ പരിഹസിച്ച് പാര്‍വതി

കൊച്ചി- പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായി രംഗത്ത് വന്ന നടിയാണ് പാര്‍വതി തിരുവോത്ത്. മുംബൈ ഓഗസ്റ്റ് ക്രാന്തി മൈതാനിയില്‍ പ്രതിഷേധ പരിപാടിയിലും മറ്റും പാര്‍വതി പങ്കെടുത്തിരുന്നു. ഇപ്പോഴിതാ പൗരത്വ നിയമ ഭേദഗതി അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിച്ച് രംഗത്തു വന്ന മുതിര്‍ന്ന് ബോളിവുഡ് നടന്‍ അനുപം ഖേറിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് പാര്‍വതി. കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിച്ച് അനുപം ഖേര്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇത് പങ്കുവെച്ച് 'അയ്യേ..!!' എന്നാണ് പാര്‍വതി പ്രതികരിച്ചത്. ചില ആളുകള്‍ രാജ്യത്തിന്റെ സമഗ്രതയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് വീഡിയോയില്‍ അനുപം പറഞ്ഞത്. സര്‍ക്കാരിന്റെ വിശ്വാസ്യതയെ കളങ്കപ്പെടുത്താന്‍ ഒരു വിഭാഗം ആളുകള്‍ ശ്രമിക്കുകയാണെന്നും ഇത് നാം അനുദിച്ചു കൊടുക്കരുതെന്നും അനുപം വീഡിയോയില്‍ പറയുന്നുണ്ട്.

Latest News