Sorry, you need to enable JavaScript to visit this website.

ജെയിന്‍ കോറല്‍കോവിനും വിട; ഉച്ചയ്ക്ക് രണ്ട് മണിക്ക് കായലോരം ഫ്‌ളാറ്റിന് മരണമണി


കൊച്ചി- മരടില്‍ സുപ്രിംകോടതി പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ മൂന്നാമത്തെ ഫ്‌ളാറ്റ് ജെയ്ന്‍ കോറല്‍കോവ് സ്‌ഫോടനത്തിലൂടെ വിജയകരമായി തകര്‍ത്തു. നേരത്തെ നിശ്ചയിച്ച സമയക്രമമായ രാവിലെ 11.03ന് തന്നെ കായലോരത്തെ ജെയ്ന്‍ കോറല്‍കോവിന്റെ മൂന്നാം സൈറണും മുഴങ്ങിയതോടെ ഏതാനും സെക്കന്റുകള്‍ കൊണ്ട് ഇംപ്ലോഷന്‍ നടന്നു. ഇന്നും ഫ്‌ളാറ്റ് പൊളിക്കല്‍ നേരിട്ട് കാണാന്‍ വന്‍ ജനക്കൂട്ടമാണ് മരടിലെത്തിയത്. ഇന്നലെ ഹോളിഫെയ്ത്ത് എച്ച്ടുഒ,ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റുകളും സമാനരീതിയിലാണ് സ്‌ഫോടക വിദഗ്ധര്‍ തകര്‍ത്തത്.  

ജെയ്ന്‍ കോറല്‍കോവില്‍ രാവിലെ 10.30നാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. പിന്നീട് 10.55ന് രണ്ടാമത്തെ സൈറണ്‍ മുഴങ്ങി. 11.03ന് മൂന്നാം സൈറണും മുഴങ്ങിയതോടെ ലക്ഷ്യം വിജയകരമായി പൂര്‍ത്തിയായി. ആകെ 17 നിലകളുള്ള ജെയ്ന്‍ കോറല്‍കോവില്‍ 122 അപ്പാര്‍ട്ട്‌മെന്റുകളാണ് ഉണ്ടായിരുന്നത്. നാന്നൂറ് കിലോ സ്‌ഫോടക വസ്തുക്കളാണ് ഫ്‌ളാറ്റുകളില്‍ നിറച്ചിരുന്നത്. ജെറ്റ് ഡിമോളിഷന്‍ കമ്പനിയ്ക്കാണ് പൊളിക്കല്‍ ചുമതല നല്‍കിയത്. ജെറ്റിന് പിന്നാലെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റുകളും സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നതോടെ സുപ്രിംകോടതിയുടെ ഉത്തരവ് പൂര്‍ണമായും നടപ്പിലാകും.
 

Latest News